ലണ്ടന്‍: ആഴ്സണല്‍ കുതിപ്പ് തുടരുന്നു. പ്രീമിയര്‍ ലീഗില്‍ അവര്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. എല്ലാ ടൂര്‍ണമെന്റുകളിലുമായി ആ്ഴ്സണലിന്റെ തുടര്‍ച്ചയായ ഒമ്പതാം വിജയമാണിത്.
പ്രീമിയര്‍ ലീഗിലെ ആറാം വിജയമാണിത്. ഇതോടെ അവര്‍ എട്ട് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. അലക്സാണ്ടര്‍ ലകാസറ്റെ, ഔബാമേയാങ് എന്നിവരുടെ ഇരട്ട ഗോളുകള്ളാണ് ആഴ്സണലിന് അനായാസ വിജയമൊരുക്കിയത്. ആരോണ്‍ രാംസേ ഒരു ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: