മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

Monday 8 October 2018 2:44 am IST

മാഞ്ചസ്റ്റര്‍: ജോസ് മൗറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം. പ്രീമിയര്‍ ലീഗിലെ ആവേശഭരിതമായ മത്സരത്തില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ചു.

ആദ്യ പത്ത് മിനിറ്റില്‍ 0-2 ന് പിന്നാക്കം പോയ യുണൈറ്റഡ് ശക്തമായ പോരാട്ടത്തിലൂടെയാണ് വിജയത്തിലേക്ക് പിടിച്ചുകയറിയത്. രണ്ടാം പകുതിയില്‍ ഉശിരന്‍ പോരാട്ടമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാഴ്ചവച്ചത്. അവസാന മിനിറ്റില്‍ ആഷ്‌ലി യങ്ങിന്റെ ക്രോസില്‍ തലവെച്ച് നായകന്‍ അലക്‌സീസ് സാഞ്ചസാണ് യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.

ഏഴാം മിനിറ്റില്‍ കെനഡിയുടെ  ഗോളില്‍ ന്യൂകാസില്‍ മുന്നിലെത്തി. മൂന്ന് മിനിറ്റുകള്‍ക്കുശേഷം യോഷിനോറി അവരുടെ രണ്ടാം ഗോളും നേടി.

കളിയവസാനിക്കാന്‍ ഇരുപത് മിനിറ്റുള്ളപ്പോള്‍ യുവാന്‍ മാറ്റയിലൂടെ യുണൈറ്റ്ഡ് തിരിച്ചുവരവിന് തുടക്കം കുറിച്ചു. മാറ്റയുടെ ഫ്രീകിക്ക് ന്യൂകാസില്‍ പ്രതിരോധനിരയെ മറികടന്ന് വലയില്‍ കയറി. ആറു മിനിറ്റുകള്‍ക്കുശേഷം ആന്റണി മാര്‍ഷ്യല്‍ ഗോള്‍ നേടിയതോടെ യുണൈറ്റഡ് ന്യൂകാസിലിനൊപ്പം എത്തി. അവസാനം നിമിഷം ഗോള്‍ നേടി ക്യാപ്റ്റന്‍ സാഞ്ചസ്് യുണൈറ്റഡിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.