ബര്‍ലിന്‍: ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അവര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ മോയ്ന്ചെഗ്ലാബ്ച്ചിനോട് തോറ്റു. ഈ തോല്‍വിയോടെ അവര്‍ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അവസാനം കളിച്ച നാല് മത്സരങ്ങളില്‍ ബയേണിന് വിജയിക്കാനായില്ല. മറ്റൊരു മത്സരത്തില്‍ നിക്കോ കോവാക്കിന്റെ ഹാട്രിക്കില്‍ ബൊറൂസിയ ഡോര്ട്ട്്മുണ്ട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് അഗസ്ബര്‍ഗിനെ തോല്‍പ്പിച്ചു.
തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞ ഷാല്‍ക്കെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഫോര്‍ച്യൂണ ഡ്യൂസല്ഡോര്ഫിനെ തോല്‍പ്പിച്ചു. ഹെര്‍ത്ത ബര്‍ലിനും മെയിന്‍സും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
ഹാനോവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്റ്റുട്ട്ഗര്‍ട്ടിനെ പരാജയപ്പെടുത്തി. ഈ സീസണില്‍ ഹാനോവറിന്റെ ആദ്യ വിജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: