ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു രണ്ട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Monday 8 October 2018 3:20 am IST

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ തീരത്ത് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തില്‍ ഉണ്ടായ ചുഴലിക്കാറ്റ് ലുബാന്‍, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍ലിച്ചു. അതേസമയം  ഇന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍കുന്നുണ്ട്. രണ്ട് ജില്ലകളിലും രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

തിരുവനന്തപുരത്തടക്കം ഇന്നലെ രാവിലെ ശക്തമായ മഴപെയ്തു. ഇന്നലെ ഉച്ചയോടെ സംസ്ഥാനത്ത് നിന്ന് മഴ പിന്‍വാങ്ങി. ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചതോടെ മുന്നൊരുക്ക നടപടികളിലും നിയന്ത്രണങ്ങളിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇളവുവരുത്തി. 

24 മണിക്കൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കുന്നത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് തീരുമാനിക്കാം. പോലീസും അഗ്‌നിശമന സേനയും ഇന്നും ജാഗ്രത തുടരണം. 

മത്സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ തെക്കന്‍ കേരള തീരങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും, കോമോറിന്‍ തീരങ്ങളിലും, തെക്ക് കിഴക്കന്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.