ആരെല്ലാം എതിര്‍ത്താലും ശബരിമലയെ സംരക്ഷിക്കും

Monday 8 October 2018 11:01 am IST
ബിജെപിയുടെ സമരം ശക്തമാണ്. ഏതൊക്കെ ശക്തികള്‍ എതിര്‍ത്താലും ശബരിമലയെ സംരക്ഷിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ദുരുദേശത്തോടെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രതിരോധനിര സൃഷ്ടിക്കാന്‍ ബിജെപി മുന്‍ നിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ സമരം ശക്തമാണ്. ഏതൊക്കെ ശക്തികള്‍ എതിര്‍ത്താലും ശബരിമലയെ സംരക്ഷിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ദുരുദേശത്തോടെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിധിയില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ആചാരസംരക്ഷണ സമിതി യോഗം ചേരുന്നു. പന്തളം രാജകുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിധിക്ക് എതിരെ തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസ്സും ഇന്നോ നാളെയോ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. വ്യത്യസ്ഥ ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.