രാജനഗരിയുടെ ശക്തി തെളിയിച്ച് നാമജപയാത്ര

Monday 8 October 2018 11:21 am IST
തൃപ്പൂണിത്തുറയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഇന്നലെ നടന്ന പ്രതിഷേധ ജാഥയില്‍ പങ്കെടുത്തത്. കനത്ത വെയിലിനെ ശരണം വിളികളാല്‍ തൃണവല്‍ഗണിച്ച് കൊണ്ടാണ് സ്ത്രീകളടക്കമുള്ള ആബാലവൃദ്ധ ജനങ്ങളും മഹാശോഭായാത്രയില്‍ പങ്കെടുത്തത്.

തൃപ്പൂണിത്തുറ: നഗരത്തെ പ്രകമ്പനം കൊള്ളിച്ച് സ്ത്രീശക്തി പ്രകടനം. ശബരിമലയിലെ ആചാരാനുഷ്ട്ടാനങ്ങളോട് സര്‍ക്കാരിന്റെ കടന്നു കയറ്റത്തിനെതിരെ സ്ത്രീശക്തിയുടെ കൂട്ടായ്മ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു.

തൃപ്പൂണിത്തുറയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി  പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഇന്നലെ നടന്ന പ്രതിഷേധ ജാഥയില്‍ പങ്കെടുത്തത്. കനത്ത വെയിലിനെ ശരണം വിളികളാല്‍  തൃണവല്‍ഗണിച്ച് കൊണ്ടാണ് സ്ത്രീകളടക്കമുള്ള ആബാലവൃദ്ധ ജനങ്ങളും മഹാശോഭായാത്രയില്‍ പങ്കെടുത്തത്.

വിവിധ മതസംഘടനകളുടെയും ഭക്തരുടെയും നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്. തൃപ്പൂണിത്തുറയുടെ പരിസര പ്രദേശങ്ങളായ താമരംകുളങ്ങര, ആദമ്പിള്ളിക്കാവ്, ചക്കംകുളങ്ങര, തേവരക്കാവ്, കോടംകുളങ്ങര, ഏരൂര്‍, പുത്തന്‍കുളങ്ങര, പള്ളിപ്പറമ്പുകാവ്, കണ്ണന്‍കുളങ്ങര, പുതിയകാവ്,ഉദയംപേരൂര്‍ എന്നി ഭാഗങ്ങളില്‍ നിന്നും രാവിലെ 10.30ന് ആരംഭിച്ച നാമജപത്തോടും, ചെണ്ടമേളത്തോടും കൂടിയ  പ്രകടന ജാഥ 12ന് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ എത്തിച്ചേര്‍ന്നു.

സ്റ്റാച്യു ജങ്ഷനില്‍ നിന്നും മഹാശോഭയാത്രയായി തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന് മുന്‍പില്‍ അവസാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.