പാലക്കാട്: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധം ശക്തം. യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മന്ത്രിക്കുനേരെ മൂന്നിടങ്ങളില്‍ കരിങ്കൊടി വീശി. പാലക്കാട് നഗരം, എലപ്പുള്ളി എന്നിവിടങ്ങളില്‍ യുവമോര്‍ച്ചയും പട്ടാമ്പിയില്‍ ബിജെപി മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു കരിങ്കൊടിയുമായി പ്രതിഷേധം നടത്തിയത്.
ശബരിമലവിഷയത്തില്‍ ദേവസ്വംബോര്‍ഡിന്റെ ഇരട്ടത്താപ്പിനെതിരെയും വിശ്വാസികളെ വഞ്ചിച്ച സര്ക്കാറിനെതിരെയുമായിരുന്നു പ്രതിഷേധം. പാലക്കാട് നഗരത്തില്‍ യുവമോര്‍ച്ച ജില്ലജനറല്‍ സെക്രട്ടറി സജു, മണ്ഡലം പ്രസിഡന്റ് അനീഷ് മുരുകന്, സെക്രട്ടറി കണ്ണന് കോഴിപറമ്പ് എന്നിവരുടെ നേതൃത്വത്തിലും എലപ്പുള്ളി പാറയില്‍ മലമ്പുഴ മണ്ഡലം ജന. സെക്രട്ടറി ദീപക്, സെക്രട്ടറി മുകേഷ്, പ്രവര്‍ത്തകരായ മുകേഷ്, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുമായിരുന്നു കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.
പട്ടാമ്പിയില്‍ ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: