ശബരിമല: വിശ്വാസികള്‍ സംഘടിത പ്രക്ഷോഭത്തിന്

Monday 8 October 2018 3:44 pm IST
ബിജെപി പന്തളത്തുനിന്ന് സെക്രട്ടറിയറ്റിലേക്ക് ശബരിമല സംരക്ഷണയാത്ര നടത്തും. ഒക്‌ടോബര്‍ 10 ന് ആരംഭിച്ച് 15 ന് സെക്രട്ടറിയറ്റിലെത്തും. എന്‍ഡിഎയുടെ ആഭിമുഖ്യത്തിലാണ് യാത്ര. ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നയിക്കും.

കൊച്ചി: ശബരിമല വിഷയത്തില്‍ ജനവികാരം മനസിലാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരേ വിശ്വാസികളുടെ സംഘടിത പ്രക്ഷോഭം. കൊച്ചിയില്‍ ചേര്‍ന്ന 41 ഹിന്ദു സംഘടനകളുടെ യോഗം വിശദമായ പരിപാടികള്‍ തയാറാക്കി. നാലു ഘട്ടങ്ങളിലായാണ് പ്രക്ഷോഭങ്ങള്‍. ബിജെപിയും വിശ്വാസി സമരത്തിന് പിന്തുണപ്രഖ്യാപിച്ച് പ്രക്ഷോഭത്തിനിറങ്ങുന്നു. 

ബിജെപി പന്തളത്തുനിന്ന് സെക്രട്ടറിയറ്റിലേക്ക് ശബരിമല സംരക്ഷണയാത്ര നടത്തും. ഒക്ടോബര്‍ 10 ന് ആരംഭിച്ച് 15 ന് സെക്രട്ടറിയറ്റിലെത്തും. എന്‍ഡിഎയുടെ ആഭിമുഖ്യത്തിലാണ് യാത്ര. ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നയിക്കും. പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസികളുമായ സ്ത്രീജനങ്ങള്‍ യാത്രയിലുടനീളം പങ്കെടുക്കും. 

ഒക്ടോബര്‍ 17 ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ ഉപവാസം നടത്തും. 

ഹിന്ദു സംഘടനകള്‍ ഒക്ടോബര്‍ 10 ന് താലൂക്ക് തലത്തില്‍ 200 സ്ഥലങ്ങളില്‍ റോഡ് ഉപരോധിക്കും. ഒരു മണിക്കൂറാണ് ഉപരോധം. ഒക്‌ടോബര്‍ 11 ന് കോട്ടയത്ത് ഹിന്ദു നേതൃ സമ്മേളനം നടത്തും. ഗുരുസ്വാമിമാരുടെ സംഗമവും സംന്യാസി സംഗമവും ഉണ്ട്. 

ഒക്ടോബര്‍ 12-ന് പന്തളം രാജകുടുംബം സെക്രട്ടറിയറ്റു നടയില്‍ നാമജപ യജ്ഞം നടത്തുന്നുണ്ട്. ഈ യജ്ഞത്തില്‍ ഹിന്ദു സംഘടനകള്‍ പങ്കുചേരും.

ഒക്ടോബര്‍ 17ന് നിലയ്ക്കലില്‍ അമ്മമാരും സ്ത്രീകളും ഉപവാസമിരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.