സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കക്കാരായ വില്ല്യം നോര്ധൗസിനും പോള്‍ റോമര്‍ക്കും. കാലാവസ്ഥാ മാറ്റങ്ങളെയും സാങ്കേതിക രംഗത്തെ കണ്ടുപിടുത്തങ്ങളെയും സാമ്പത്തിക അവലോകനങ്ങളുമായി സംയോജിപ്പിച്ചതാണ് ഇവരുടെ നേട്ടം.
വിപണി സമ്പദ് വ്യവസ്ഥ എങ്ങനെയാണ് പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കി നല്കുന്ന പഠനങ്ങളാണ് ഇവര്‍ നടത്തിയത്. ഇതുവഴി സാമ്പത്തിക അവലോകനങ്ങളുടെ വ്യാപ്തി വിപുലമായി. സ്വീഡിഷ് അക്കാദമി ചൂണ്ടിക്കാട്ടി. ഒരു മില്ല്യന്‍ ഡോള (ഏഴരക്കോടിയോളം രൂപ)റാണ് സമ്മാനത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: