ന്യൂദല്‍ഹി: വ്യോമസേന ദിനത്തില്‍ സുഖോയിയില്‍ പറന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. വ്യോമസേന ആസ്ഥാനത്ത് സോനംഗങ്ങളേയും കുടുംബാംഗങ്ങളേയും കണ്ട് ആശംസയറിയിച്ച മന്ത്രി റിജിജു, എയര്‍ ചീഫ് മാര്‍ഷലിന്റെ ക്ഷണം സ്വീകരിച്ചാണ് സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ കയറിയത്. പ്രത്യേക വേഷം ധരിച്ച മന്ത്രി കയറിയ വിമാനം ആകാശത്ത് ഏറെനേരം പറന്നു. തിരിഞ്ഞും മറിഞ്ഞും വ്യോമ അഭ്യാസ പ്രകടനം നടത്തിയ ശേഷം തിരികെ ഇറങ്ങി. അത്ഭുതകരമായിരുന്നു അനുഭവമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി തന്നെ ദൃശ്യം ട്വീറ്റു ചെയ്തു. ലഖ്നൗവിലായിരുന്ന ആഭ്യന്തരമന്ത്രി പ്രൊഫ. രാജ്നാഥ് സിങ് വ്യോമസേനയുടെ ദിനാഘോഷങ്ങളില്‍ പങ്കെടുത്തു. അവിടെ സേനാംഗങ്ങള്‍ നടത്തിയ അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ മന്ത്രി ട്വീറ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: