ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ വിനോദ സഞ്ചാരികളായ ഇന്ത്യക്കാര്‍ക്ക് അവസരം. അമേരിക്ക, പശ്ചിമ യൂറോപ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് പ്രാദേശിക ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുവാദം നല്‍കുന്നത്.
ടൂറിസത്തിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം. വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ സ്വന്തമായി വാഹനം ഓടിക്കാന്‍ നിരന്തരം താല്‍പ്പര്യം പ്രകടിപ്പിക്കാറുണ്ട്. ഇതു കണക്കിലെടുത്താണ് വിദേശരാജ്യങ്ങളിലെ ടൂറിസം വകുപ്പുകള്‍ സഞ്ചാരികളുടെ സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നത്.
അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെത്തുന്നവര്‍ ഇംഗ്ലീഷില്‍ അച്ചടിച്ച ലൈസന്‍സ് തങ്ങളുടെ കൈവശം കരുതണം. അല്ലാത്തപക്ഷം പ്രാദേശിക ഭാഷയിലുള്ള ലൈസന്‍സും ഇംഗ്ലീഷിലുള്ള തര്‍ജമയുടെ അംഗീകൃത കോപ്പിയും കരുതണം. ഇവ കൈവശമുള്ളവര്‍ക്ക് അന്താരാഷ്ട്ര ലൈസന്‍സ് ഇല്ലാതെ തന്നെ സ്വന്തമായി വാഹനമോടിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: