കശ്മീർ: ഭീകരരുടെ പ്രധാനകേന്ദ്രമായി ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ കോര്പ്പറേഷന് ഭരണം ബിജെപിക്ക് ലഭിച്ചിരുന്നു. തെക്കന്‍ കശ്മീരിലാണ് ഷോപ്പിയാന്‍. ഇവിടെ ബിജെപിയുടെ 13 സ്ഥാനാര്‍ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭീകരരുടെ ഭീഷണി കാരണം മറ്റൊരു പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല.
17 അംഗ കോര്‍പ്പറേഷനില്‍ 13 വാര്ഡുകളിലേക്കേ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നുള്ളൂ. നാലു സീറ്റുകളിലും ആരും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. സൈന്യവും ഭീകരരും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുള്ള ഷോപ്പിയാന്‍ ഭീകരരുടെ താവളമാണ്. ബിജെപി ടിക്കറ്റില്‍ ജയിച്ച 13 പേരും മുസ്ലീം സമുദായാംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: