കോട്ടയം: സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെ സമരാഹ്വാനവുമായി കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍. കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ അനധികൃതമായി താമസിക്കുകയാണെന്നും ഇവര്‍ മഠത്തില്‍നിന്നും പുറത്തുപോകണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകള്‍ സഭാവിരുദ്ധരുടെയും സാമൂഹ്യവിരുദ്ധരുടെയും ചില തീവ്രവാദ സംഘടനകളുടെയും കളിപ്പാവകളാണ്. സമരം ചെയ്ത കന്യാസ്ത്രീകള്‍ അനുസരണയും ക്ഷമയും ഇല്ലാത്തവരാണ്. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് 12ന് വൈകിട്ട് കോട്ടയത്ത് സായാഹ്ന ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. പി.പി. ജോസഫ്, ഹെന്റി ജോണ്‍, ജിജി പോരകശ്ശേരി, തോമസ് ജെ. നിധിരി, ഔസേപ്പച്ചന് ചെറുകാട്, ജോണ്‍ ജോയി, ജോര്‍ജ് മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: