ചങ്ങനാശേരി: ചങ്ങനാശേരിയില്‍ നവംബര്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ 36-ാം സംസ്ഥാന സമ്മേളനത്തിന് 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി ജസ്റ്റിസ് കെ.ടി. തോമസ് (ചെയര്മാന്), ഏറ്റുമാനൂര്‍ രാധാകൃഷ്ണന് (വര്‍ക്കിങ് ചെയര്മാന്) എന്നിവരെ തെരഞ്ഞെടുത്തു.
സ്വാഗതസംഘ രൂപീകരണയോഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. സി.ഐ. ഐസക്ക് അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സംഘടനാ കാര്യദര്‍ശി വി. മഹേഷ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. സി.എന്‍. പരമേശ്വരന്, ജില്ലാ സെക്രട്ടറി പി.സി. സജി, ജോയിന്റ് സെക്രട്ടറി എസ്. അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: