പനച്ചിക്കാട് (കോട്ടയം): ക്ഷേത്രസങ്കല്പങ്ങള്ക്കൊപ്പമാണ് മനുഷ്യജീവിതം രൂപപ്പെട്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. പനച്ചിക്കാട് ദക്ഷിണമൂകാംബിയില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നവരാത്രി കലോപാസന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലോപാസന സമര്‍പ്പണമാണ്. പ്രകൃതിയും മനുഷ്യനും പൂരകമാണ്. ക്ഷേത്രങ്ങളില്‍ ഊട്ടുപുര നിര്‍മിച്ച മഹത്തായ പാരമ്പര്യമാണ് ഇവിടെ നിലനിന്നത്. അന്നവും അക്ഷരവും നല്കുന്ന കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. വാക്കുകള്‍ ആയുധവും അക്ഷരം അഗ്നിയുമാണെന്നാണ് നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മാനേജര്‍ കെ.എന്‍. നാരായണന് നമ്പൂതിരി കൈമുക്കില്ലം, അസിസ്റ്റന്റ് മാനേജര്‍ കെ.വി. ശ്രീകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, പഞ്ചായത്തംഗം സുമ മുകുന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: