തിരുവനന്തപുരം: നാടിന്റെ പുനര്‍ നിര്‍മാണത്തിന് ശ്രദ്ധ കൊടുക്കേണ്ടതിനാല്‍ ബ്രൂവറി ഡിസ്റ്റലറി അനുമതി റദ്ദാക്കിയത് ചെറിയവിട്ട് വീഴ്ചയെന്ന് കരുതിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യക്കമ്പനികള്‍ തുടങ്ങാന്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അനുമതി റദ്ദാക്കുന്നത് വിവാദം ഒഴിവാക്കാനാണ്. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതില്‍ യാതൊരു അര്‍ഥവുമില്ല. അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ല.
ഉത്തരം മുട്ടി എക്സൈസ് മന്ത്രി
തിരുവനന്തപുരം: പുതിയ മദ്യകമ്പനികള്‍ തുടങ്ങുന്നതിന് അനുമതി റദ്ദാക്കിയതോടെ ഉത്തരം മുട്ടി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് അനുമതി നല്‍കിയതെന്ന് മന്ത്രി വീണ്ടും ആവര്‍ത്തിച്ചു. എങ്കില്‍ അനുമതി റദ്ദാക്കിയതെന്തെന്ന ചോദ്യത്തിന് ഇനി വിശദീകരണം ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: