ഒന്നും മിണ്ടാതെ ബോര്‍ഡ് പ്രസിഡന്റ്

Tuesday 9 October 2018 2:50 am IST

തിരുവനന്തപുരം: ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരിക്കെ ആരോടും പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. മാധ്യമങ്ങളോടോ ഓഫീസിലെ മറ്റുള്ളവരോടോ പ്രതികരിക്കാന്‍ പ്രസിഡന്റ് തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ബോര്‍ഡിന്റെ വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ ആയിരുന്നു പ്രസിഡന്റിന്റെ യാത്ര.

ഇന്നലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബോര്‍ഡ് വക വാഹനത്തിലാണ് സെക്രട്ടേറിയറ്റില്‍ എത്തിയതെങ്കിലും പ്രസിഡന്റിന്റെ ബോര്‍ഡ് മറച്ചാണ് വന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ തിടുക്കത്തില്‍ വാഹനത്തില്‍ കയറി സ്ഥലം വിടുകയായിരുന്നു. ശബരിമല വിഷയത്തില്‍ കോടതിവിധിക്കു പിന്നാലെ പ്രസിഡന്റ് സ്വന്തം നിലപാട് എടുത്തത് മുഖ്യമന്ത്രിയുടെ ശകാരത്തിന് ഇടയാക്കിയിരുന്നു അതിനാലാണ് പ്രതികരണത്തില്‍ നിന്നെല്ലാം പ്രസിഡന്റ് ഒഴിവാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.