ശാസ്ത്രീയ നാമം: Cassia angustifolia
സംസ്കൃതം: സോനമുഖി, ഭൂമിചാരി, മാര്ക്കണ്ഡിക
തമിഴ്: നിലവാകൈ, നിലവിരൈ
എവിടെക്കാണാം: ഇന്ത്യയില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. കേരളത്തില്‍ തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന വാളയാര്‍, ചിറ്റൂര്‍ ഭാഗങ്ങളില്‍ ഇവ ധാരാളമായി കാണാറുണ്ട്.
പ്രത്യുത്പദനം: വിത്തില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍: ചെന്നാമുക്കിയുടെ ഇല അരച്ച് മരോട്ടിഎണ്ണയില് കുഴച്ച് ത്വക്ക് രോഗമുള്ള ഭാഗത്ത് തേച്ചാല്‍ ഒരാഴ്ച കൊണ്ട് പൂര്‍ണമായും സുഖം പ്രാപിക്കും. ചെന്നാല്മുക്കി ഉപയോഗിച്ച ശേഷം കൈ ശുദ്ധമായി കഴുകിയില്ലെങ്കില്‍ ഇതിന്റെ അംശം ഉള്ളില്‍ പോകുകയും വയറ്റിളക്കം ഉണ്ടാകുകയും ചെയ്യും.
ചെന്നാമുക്കിയുടെ ഇലയും ഇരട്ടിമധുരവും തുല്യമായി എടുത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി രണ്ട് ഔണ്‍സ് മോരില്‍ കലക്കി കഴിച്ചാല്‍ അര്ശസ,് പൈല്‍സ്, കുടല് പുണ്ണ്, കൃമി രോഗം, അസിഡിറ്റി ഇവ മാറും. ഇത് തുടര്‍ച്ചയായി ഏഴ് ദിവസം കഴിക്കണം.
ചെന്നാമുക്കി, കുരുവില്ലാകടുക്കാ, മുന്തിരിങ്ങ, നാഗദന്തിവേര്, ചുക്ക്, ഇവ ഓരോന്നും പത്ത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറു മില്ലി വീതം ഇന്തുപ്പും ശര്‍ക്കരയും മേമ്പൊടി ചേര്‍ത്ത് അത്താഴ ശേഷം സേവിക്കുക. വെളുപ്പിന് അഞ്ച് മണിയോടെ വയര്‍ നന്നായി ഇളകിപ്പോകും. എത്ര മലബന്ധം ഉള്ളവരും ഈ കഷായം രണ്ട് നേരത്തില്‍ കൂടുതല്‍ കഴിക്കരുത്. ഇത് ഏത് പ്രായക്കാര്‍ക്കും സുഖ വിരേചനത്തെ നല്കുന്നു. കൊച്ചുകുട്ടികള്‍ക്ക് അഞ്ച് മില്ലി മുതല്‍ പത്ത് മില്ലി വരെയെ ഈ കഷായം കൊടുക്കാന്‍ പാടുള്ളു. ചെന്നാമുക്കിയുടെ ഇല ഉണക്കിപ്പൊടിച്ച് അര സ്പൂണ്‍ ചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാലും വിരേചനം ഉണ്ടാകും.
വി.കെ. ഫ്രാന്‍സിസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: