ജക്കാര്‍ത്ത: ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലില്‍ സായുഷ് നാരായണ്‍ ജാദവാണ് രണ്ടാം സ്വര്‍ണം നേടിയത്. നേരത്തെ ജാവലിന്‍ ത്രോ താരം സന്ദീപ് ചൗധരി സ്വര്‍ണമെഡല്‍ നേടി. പുരുഷന്മാരുടെ എഫ് 42-44, 61-64 വിഭാഗത്തിലാണ് സന്ദീപ് ചൗധരി സ്വര്‍ണം നേടിയത്. 60.1 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച സന്ദീപ് ഒന്നാം സ്ഥാനത്തെത്തി. മൂന്നാം ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്.
ശ്രീലങ്കയുടെ ചാമിന്ദ സമ്പത്ത് ഹെറ്റി വെള്ളി മെഡല്‍ നേടി. ദൂരം: 59.32 മീറ്റര്‍. ഇറാന്റെ ഒമിഡി അലി വെങ്കലം കരസ്ഥമാക്കി. (58.97 മീറ്റര്‍). പുരുഷന്മാരുടെ 49 കി.ഗ്രാം പവര്‍ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ ഫര്മാന് ബാഷ വെള്ളി മെഡലും പരംജിത്ത് കുമാര്‍ വെങ്കല മെഡലും നേടി. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലിന്റെ എസ് -10 വിഭാഗത്തില്‍ ഇന്ത്യയുടെ ദേവന്‍ഷി വെള്ളി മെഡല്‍ നേടി. പുരുഷന്മാരുടെ 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില് സുയാഷ് ജാദവ് വെങ്കലം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: