മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍

Tuesday 9 October 2018 10:16 am IST

കൊച്ചി: സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. രാഷ്ട്രപിതാവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് സിപിഐ മുന്‍ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി തൊങ്ങനാല്‍ അഫ്‌സലിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച വൈകീട്ടാണ് കിഴക്കേക്കരയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ നീക്കത്തിലൂടെയായിരുന്നു അറസ്റ്റ്. ഗാന്ധിജയന്തി ദിനത്തില്‍ വൈകീട്ടാണ് അഫ്‌സലിന്‍റെ ഫേസ്ബുക്ക് പേജില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.