പെരുമ്പാവൂര്‍: പ്രശസ്ത ബാലസാഹിത്യകാരന്‍ പി .മധുസൂദനന് അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. ശാസ്ത്രചിന്തയും കാവ്യഭംഗിയും ഒത്തിണങ്ങിയ കവിതകളിലൂടെ ശ്രദ്ധേയനായ കവിയാണ് പി മധുസൂദനന്.് കെ. പി പടനായരുടേയും ശാന്തയുടേയും മകനാണ്. ശ്രീമൂലനഗരം ഹൈസ്കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. ഭാര്യ: ശ്രീകല. മക്കള്‍: നന്ദന, ശ്രീജിത്ത്.
കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താനുതകുന്നതായിരുന്നു അദ്ദേഹത്തിന്റെ കുഞ്ഞുകവിതകള്‍. പ്രപഞ്ചവും കാലവും, അതിന്നുമപ്പുറമെന്താണ്?, മുക്കുറ്റിപ്പൂവിന്റെ ആകാശം, ഞാനിവിടെയുണ്ട്, ഭൂമി പാടുന്ന ശീലുകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നേടിയ ‘അതിന്നുമപ്പുറമെന്താണ്’ എന്ന കവിത യുപി വിഭാഗം മലയാള പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിക്ക് വളയന്‍ചിറങ്ങര വിഎന്‍കെപി വായനശാലയില്‍ പൊതുദര്‍ശനത്തിനുവെക്കും. സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് പെരുമ്പാവൂരിനടുത്തുള്ള ഒക്കലിലെ വീട്ടുവളപ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: