ന്യൂദൽഹി: അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന ആയുധ നിർമാണശാലയിൽ ദൽഹി പോലീസ് റെയ്ഡ് നടത്തി. മീററ്റിലെ ലക്കീപുർ പ്രദേശത്താണ് ദൽഹി പോലീസ് അനധികൃത ആയുധ നിർമാണ ശാലയിൽ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും വെടിക്കോപ്പ് സാമഗ്രികളടക്കം നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.
റെയ്ഡിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്ന് പേർ ബീഹാർ സ്വദേശികളാണ്. രഹസ്യമായി നിർമ്മിച്ചിരുന്ന ആയുധങ്ങൾ ദൽഹി, മറ്റ് പ്രദേശങ്ങളിലെ ക്രിമിനൽ സംഘങ്ങൾക്കാണ് നൽകി വന്നിരുന്നത്. തദ്ദേശിയമായി വികസിപ്പിച്ച തോക്കുകൾ മുങ്കെർ ബ്രാൻഡ് എന്ന പേരിലാണ് വിറ്റഴിക്കപ്പെട്ടിരുന്നത്. പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: