പാരിസില്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Tuesday 9 October 2018 3:39 pm IST

പാരിസ്: ബള്‍ഗേറിയയില്‍ മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വിക്ടോറിയ മറിനോവ(30) എന്ന മാധ്യമ പ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. ബള്‍ഗോറിയയിലെ വടക്കന്‍ നഗരമായ റൂസിന് സമീപ പ്രദേശത്തുള്ള പാര്‍ക്കില്‍ നിന്ന് വിക്ടേറിയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ബള്‍ഗോറിയയിലെ കുറ്റാന്വേഷണത്തെക്കുറിച്ചുള്ള ടിവിഎന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരക കൂടിയായിരുന്നു മരിനോവ. മരിനോവയെ മരിച്ചനിലയില്‍ കണ്ടെത്തിയ പാര്‍ക്കിന് സമീപം ഒരു മാനസികാരോഗ്യ കേന്ദ്രമുണ്ടെന്നും അവിടെയുള്ള ഏതെങ്കിലും രോഗിയാണോ കൊലക്ക് പിന്നലെന്ന് സംശയിക്കുന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേ സമയം വിക്ടോറിയയുടെ മൊബൈല്‍ ഫോണ്‍, കാറിന്റെതാക്കോല്‍, കണ്ണട, വസ്ത്രത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവയും സംഭവ സ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകം യുറേപ്പിലാകെ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. അതേ സമയം മാധ്യമ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ കൊലപാതകങ്ങളിലൂടെ വ്യക്തമാകുന്നതെന്നാണ് മാധ്യമലോകത്തിന്റെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.