റോഡിലെ കുഴി; എടിഎം നിറക്കാന്‍ പണവുമായി വന്ന വാന്‍ അപകടത്തില്‍ പെട്ടു

Thursday 21 July 2011 11:18 pm IST

കുമ്പള: എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിന്‌ പണം കൊണ്ടു പോവുകയായിരുന്ന വാന്‍ മാവിനക്കട്ടക്കടുത്തു അപകടത്തില്‍പ്പെട്ടു. വാന്‍ കുഴിയുടെ വക്കത്ത്‌ എത്തി നിന്ന വാന്‍ ഭാഗ്യം കൊണ്ട്‌ ദുരന്തത്തില്‍ നിന്ന്‌ ഒഴിവാകുകയായിരുന്നു. പിന്നീട്‌ ക്രയിന്‍ കൊണ്ട്‌ വന്ന്‌ വാന്‍ റോഡിലേക്ക്‌ എടുത്തു മാറ്റുകയായിരുന്നു. വാനിലുണ്ടായിരുന്ന കിരണ്‍ കുഡ്ലു, വിജയന്‍ ഹൊന്നമൂല, പീതാംബരന്‍ നായര്‍ പെരിയ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട വാനിന്‌ തോക്ക്‌ ധാരികള്‍ കാവല്‍ നിന്നു. കുമ്പളക്കടുത്ത്‌ അഗാധ കുഴിയായി മാറിയ ദേശീയ പാതയാണ്‌ അപകടത്തിനിടയാക്കിയത്‌. വാന്‍ കുഴിയില്‍ നിന്നും വാന്‍ തെറ്റിക്കുന്നതിനിടയിലാണ്‌ സൈഡിലെ കുഴിയിലേക്കു മറിയുന്ന നിലയില്‍ വാന്‍ നീങ്ങിയതെന്നു പറയുന്നു. ഒരാഴ്ചക്കിടയില്‍ ആറാം തവണയാണ്‌ ഇവിടെ അപകടമുണ്ടാവുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.