മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 9 ന് തീരുമാനിച്ചതോടെ മട്ടന്നൂരിലെ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസിന്റെ കരട് ഷെഡ്യൂള്‍ വിമാനക്കമ്പനികള്‍ തയ്യാറാക്കി. എയര്‍ ട്രാഫിക് കണ്ട്രോള് റൂട്ട് മാപ്പ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പരീക്ഷണപ്പറക്കലിന് ശേഷമുള്ള ഇന്‍സ്ട്രുമെന്റ് അപ്രോച്ച് ചാര്‍ട്ടും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് തന്നെ വിമാന സര്‍വ്വീസ് എല്ലാ സെക്ടറിലേക്കും ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് കിയാല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഡിസംബറില്‍ തന്നെ യുഎഇയില്‍ നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസുണ്ടാകും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് സര്‍വ്വീസ് നടത്തുക. അന്താരാഷ്ട്ര കമ്പനികളും, ആറ് ആഭ്യന്തര കമ്പനികളും കണ്ണൂരില്‍ നിന്നും സര്‍വ്വീസ് സന്നദ്ധമാണെങ്കിലും വിദേശ കമ്പനികളുടെ അനുമതി ലഭിക്കാത്തതിനാല്‍ ആദ്യന്തര കമ്പനികളുടെ കരട് റൂട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയുടെ ഷെഡ്യൂളാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: