പാനൂര്‍: ടാക്സി പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാത്ത നഗരസഭയുടെ പിടിവാശി തൊഴിലാളികളോടു കാണിക്കുന്ന വഞ്ചനയാണെന്ന് ബിജെപി ജില്ലാജനറല്‍ സെക്രട്ടറി വിപി.സുരേന്ദ്രന് മാസ്റ്റര്‍ പറഞ്ഞു. പാനൂര്‍ നഗരസഭക്ക് മുന്നില്‍ ടാക്സി െ്രെഡവര്‍മാരും കുടുംബങ്ങളും നടത്തിയ പട്ടിണിസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുമായി ആലോചിക്കാതെ നഗരസഭയും പോലീസും ചേര്‍ന്ന് പാനൂരില്‍ നടത്തിയ ട്രാഫിക്ക് പരിഷ്ക്കരണത്തില്‍ ടാക്സിെ്രെഡവര്മാര്ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ അധികൃതര്‍ നടപടി കൈകൊളളണം. അല്ലാത്തപക്ഷം തൊഴിലാളികള്‍ക്കു നീതിലഭിക്കാന്‍ ശക്തമായ സമരവുമായി രംഗത്ത് ഇറങ്ങാന്‍ ബിജെപി തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പി.ദിനേശന് അധ്യക്ഷത വഹിച്ചു. എം.കെ.നാണുമാസ്റ്റര്‍, രാജേഷ് കൊച്ചിയങ്ങാടി, പിടികെ.നാണു, കെ.കെ.ചന്ദ്രന്, ഇ.രാജേഷ്, ഇ.മനീഷ്, പി.രാജന്, കെ.കുമാരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിഎംഎസ്, എച്ച്എംഎസ് സംഘടനകളാണ് ടാക്സി സ്റ്റാന്‍ഡ് മാറ്റിയതിനെതിരെ സമര രംഗത്തുള്ളത്. ഒരു മാസത്തിലേറെയായി നഗരസഭ അനുവദിച്ച ടാക്സി സ്റ്റാന്‍ഡ് ഒരു വിഭാഗം െ്രെഡവര്‍മാര്‍ ബഹിഷ്ക്കരിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: