കണ്ണൂര്‍: ഭഗിനി നിവേദിത ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 28 ന് നാരിതന്‍ മാനം നാടിന്നഭിമാനം എന്ന സന്ദേശം ഉയര്‍ത്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഗുരുഭവനില്‍ വെച്ച് നടക്കുന്ന ജില്ലാഭഗിനി സംഗമത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ ഉപാധ്യക്ഷന്‍ പി.വി.ഭാര്ഗവന് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മേഖലാ ഭഗിനിപ്രമുഖ് ഷോമ സജിത്ത്, ജില്ലാ ഭഗിനി പ്രമുഖ യു.ആര്യപ്രഭ, യു.അജയകുമാര്‍, പി.രാജീവന്, കെ. രമിത്ത് എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം രക്ഷാധികാരിമാരായി ഡോ.കൂമുള്ളി ശിവരാമന്, സി.പി.സുരേന്ദ്രന്, സി.ഐ. ശങ്കരന് മാസ്റ്റര്‍ എന്നിവരെയും അധ്യക്ഷനായി പി.വി.ഭാര്‍ഗവനേയും ജനറല്‍ കണ്‍വീനറായി ഷോമസജിത്തിനേയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: