കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി തിരക്കിട്ട് നടപ്പാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാമൂഹ്യ സമത്വ മുന്നണി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ ശരണം വിളികളുമായി നഗര പ്രദക്ഷിണം നടത്തി. കണ്ണൂര്‍ കാല്‍ടെക്സില്‍ സാമൂഹ്യ സമത്വ മുന്നണി സംസ്ഥാന വൈസ് പ്രസിഡണ്ട് സുഭാഷ് ബോസ് ആറ്റുകാല്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.വി.നരേന്ദ്രന് അധ്യക്ഷത വഹിച്ചു. എം.പി.രാജേഷ് സ്വാഗതം പറഞ്ഞു. തെക്കന്‍ വിജയന്, പി.കെ.ജനാര്ദ്ദനന്, തിരുവളളൂര്‍ മുരളി, സന്തോഷ് തെക്കേടത്ത്, രാജേഷ് പാലങ്ങാട്, ടി.പി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: