കണ്ണൂര്‍: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരള യൂത്ത് വളണ്ടറി ആക്ഷന്‍ ഫോഴ്സില്‍ പ്രമുഖ സിനിമാതാരം ആസിഫ് അലി അംഗമായി. തലശേരിയില്‍ വെച്ചാണ് യുവജനങ്ങള്‍ക്ക് ആവേശവും പിന്തുണയുമായി ആസിഫ് അലി വളണ്ടിയര്‍ സേനയില്‍ അംഗമായത്.
സന്നദ്ധ സേവനത്തിന് താല്പര്യമുള്ള ഒരു ലക്ഷം പേരുടെ സേനയാണ് കേരളത്തില്‍ രൂപീകരിക്കുന്നത്. യുവജനങ്ങളെ നാടിന്റെ വികസനത്തിലും പുനര്‍നിര്‍മ്മാണത്തിലും കണ്ണിചേര്‍ക്കുക എന്ന ലക്ഷ്യമാണ് യുവജനക്ഷേമ ബോര്‍ഡിനുള്ളത്. ഡിസാസ്റ്റര്‍ മാനേജ്മെന്റ്, മാലിന്യ നിര്‍മ്മാര്‍ജനം, പാലിയേറ്റീവ് പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്കി ഇവരെ സജ്ജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: