ഡോ.സുകുമാര്‍ അഴീക്കോട് പുരസ്‌കാരം മധുവിന് സമ്മാനിച്ചു

Tuesday 9 October 2018 5:12 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ വേവ്‌സ് ഏര്‍പ്പെടുത്തിയ സുകുമാര്‍ അവീക്കോട് പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിച്ചു. മധുരാഗം എന്ന പേരില്‍ കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ടി.പത്മനാഭന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി.

 മഹാന്മാരായ കഥാകാരന്‍മാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായത് ദൈവാധീനവും ദൈവതുല്യരായ പ്രേക്ഷകരുടെ അനുഗ്രവഹുംകൊണ്ടാണെന്ന് മധു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 

വേവ്‌സ് കര്‍മ്മശ്രീ പുരസ്‌കാരങ്ങള്‍ ഒ.മോഹനന്‍, പി.കുഞ്ഞിരാമന്‍നായര്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. പരിപാടി ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. വേവ്‌സ് പ്രസിഡണ്ട് പി.കെ.ശ്രീമതി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എന്‍.രമേശന്‍, ജമിനി ശങ്കരന്‍, ബാലകൃഷ്ണന്‍ കൊയ്യാല്‍, പി.എം.ആര്‍.അഷറഫ്, നാരായണന്‍, വേവ്‌സ് രക്ഷാധികാരി സി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.