നിരോധിത കീടനാശിനിയുമായി രണ്ടുപേര്‍ അറസ്റ്റില്‍

Tuesday 9 October 2018 5:13 pm IST

 

ഇരിട്ടി: കര്‍ണ്ണാടകത്തില്‍ നിന്നും വാഹനത്തില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 കിലോ ഫ്യൂറിഡാന്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇരിട്ടി എസ് ഐ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ സ്വദേശി പി. മനോഹരന്‍ (45), വാഹനത്തിന്റെ െ്രെഡവര്‍ അനൂപ് (30) എന്നിവരാണ് അറസ്റ്റിലായത്. വിഷം കടത്താനുപയോഗിച്ച സ്‌കോര്‍പ്പിയോ വാഹനവും കസ്റ്റഡിയില്‍ എടുത്തു. 

 കര്‍ണ്ണാടകത്തില്‍ നിരോധനമില്ലെങ്കിലും കേരത്തില്‍ ഫ്യൂറിഡാന്‍ കൃഷിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് തളിപ്പറമ്പ് മേഖലയില്‍ വലിയ വിലക്ക് വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. 

കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന ഈ കീടനാശിനി ശ്വസിക്കുന്നത് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇത് ഉപയോഗിച്ചാല്‍ വര്ഷങ്ങളോളം മണ്ണിലും വെള്ളത്തിലും ഈ വിഷം അവശേഷിക്കും. ഈ കണ്ടെത്തലിനെത്തുടര്‍ന്നാണ് ഫ്യൂറിഡാന്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ നിരോധിച്ചത്. നേന്ത്രവാഴക്കൃഷിക്കാരാണ് ഇത് ഏറ്റവും കൂടുതല്‍ കേരളത്തില്‍ ഉപയോഗിച്ചിരുന്നത്. ഓരോ കിലോ വീതമുള്ള നൂറ് പാക്കറ്റുകളാണ് പിടികൂടിയ വാഹനത്തില്‍ ഉണ്ടായിരുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.