ആലപ്പുഴ: മാറ്റിവച്ച ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേള നവംബര്‍ പത്തിന് പുന്നമടക്കായലില്‍ നടക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ജലമേള ഉദ്ഘാടനം ചെയ്യും. ആര്‍ഭാടങ്ങള്‍ കുറച്ചുക്കൊണ്ടാകും മത്സരം സംഘടിപ്പിക്കുക.
രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതുഅഭിപ്രായത്തെ തുടര്‍ന്നാണ് സെപ്റ്റംബര്‍ പത്താം തീയതി ജലമേളയ്ക്കായി തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കുന്ന വള്ളംകളി ഇത്തവണ പ്രളയത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: