തിരുവനന്തപുരം: സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിവരുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമൂഹത്തില്‍ നിന്നും നാം തൂത്തെറിഞ്ഞ ജാതി വ്യവസ്ഥ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടത്തുന്നത്.
ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീം കോടതിയെ ബാധ്യപ്പെടുത്തിയത്. ഇത്തരത്തിലൊരു വധി വന്നതും അതിനാലാണ്.
കുമ്മനം തന്ത്രിക്ക് കത്തെഴുതിയത് അവിടെ ആചാരം ലംഘനം നടക്കുന്നുവെന്നാണ്. ആ കത്തിനെ മുഖ്യമന്ത്രി കൂട്ടുപിടിച്ച് അയ്യപ്പഭക്തരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ശ്രീനാരായണ ഗുരുദേവനെ അധിഷേപിച്ചവരാണ് സിപിഎമ്മുകാര്‍. അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പത്രത്തില്‍ ഗുരുദേവനെതിരെ ലേഖനമെഴുതിയിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: