പ്രോ കബഡി ലീഗുമായി സഹകരിച്ച് ടാറ്റാ മോട്ടോഴ്‌സ്

Wednesday 10 October 2018 1:18 am IST

മുംബൈ: ഈ സീസണ്‍ മുതല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രോ കബഡി ലീഗിന്റെ അസോസിയേറ്റ് സ്‌പോണ്‍സറാകാന്‍ ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് തീരുമാനിച്ചു.

ഇത്തവണത്തെ ലീഗില്‍ ഓരോ മല്‍സരം കഴിയുമ്പോഴും ഏറ്റവും മികച്ച ഡിഫന്‍ഡര്‍ക്ക്  ടാറ്റാ ഏയ്‌സ് ഡിഫന്‍ഡര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കും. സീസണിന്റെ അവസാനം ഡിഫന്‍ഡര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരവും ഏര്‍പ്പെടുത്തി.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ പരസ്പരം കോര്‍ത്തിണക്കാന്‍ കബഡി പോലുള്ള മല്‍സരങ്ങള്‍ ഏപ്പോഴും മുന്‍പന്തിയിലുണ്ടെന്നും അതിനാലാണ് കബഡി മല്‍സരങ്ങളുമായി ടാറ്റാ മോട്ടോഴ്‌സ് സഹകരിക്കുന്നതെന്നും വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് വാഗാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.