ദുബായ്: ഇന്‍ഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിന്റെ ദുബായ് ചാപ്റ്ററിന് തുടക്കം. ഇന്‍ഡിവുഡ് ഫാഷന്‍ ലീഗിന്റെ അനാവരണവും, ഇന്‍ഡിവുഡ് നിര്‍മ്മിക്കുന്ന ആദ്യ മുഴുനീള കഥാ ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രദര്‍ശനവും നടന്നു. ഇന്‍ഡിവുഡിന്റെ സ്ഥാപകമേധാവി സോഹന്‍ റോയിയാണ്.
ഇന്‍ഡിവുഡ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്’ ഇതിന്റെ പ്രദര്‍ശനം സദസ്സിന്റെ ശ്രദ്ധയാകര്‍ഷിച്ചു. 175 പുതുമുഖങ്ങളെ അണിനിരത്തുന്ന ചിത്രം നൂറിലധികം തിയറ്ററുകളില്‍ റിലീസ് ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഭോജ്പൂരി, ഗുജറാത്തി, പഞ്ചാബി, കൊങ്ങിണി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ പത്ത് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 12 മുതല്‍ യു കെ, അയര്‍ലണ്ട്, മാള്‍ട്ട, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക, ഓസ്ട്രിയ, ഹോങ്കോങ്, ജപ്പാന്, ലെബനന്, കെനിയ, സിങ്കപ്പൂര്‍, റഷ്യ തുടങ്ങി 15 രാജ്യങ്ങളിലും ഒക്ടോബര്‍ 19 മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: