ഗോവ: കാഴ്ച്ചപരിമിതരുടെ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്ത്യ ഫൈനലില്‍. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്യ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ക്യാപ്റ്റന്‍ അജയ് റെഡ്ഡി 4 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. രമേഷ് 52 റണ്‍സെടുത്തു.
രണ്ടാം റൗണ്ടില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ബെംഗ്ലുരുവില്‍ നടന്ന ആദ്യ റൗണ്ടില്‍ ഇന്ത്യ, ഇംഗ്ലണ്ടിനെയും ശ്രീലങ്കയേയും പരാജയപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗോവയിലാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: