ന്യൂദല്‍ഹി: കാനഡയില്‍ നവംബര്‍ അഞ്ചു മുതല്‍ 18 വരെ നടക്കുന്ന ലോകജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 13 ആണ്‍കുട്ടികളും താരങ്ങളും 11 പെണ്‍കുട്ടികളും അടങ്ങുന്നതാണ് ടീം. ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ സെലക്ഷന്കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ആണ്‍കുട്ടികളുടെ ടീമിനെ ലോക മൂന്നാം നമ്പര്‍ താരം ലക്ഷ്യസെനും പെണ്‍കുട്ടികളുടെ ടീമിനെ ലോക അഞ്ചാം റാങ്ക് താരം വൈഷ്ണവി റെഡ്ഡി ജാക്കയും നയിക്കും. നിലവില്‍ ഇരുവരും യൂത്ത് ഒളിമ്പിക്സില്‍ പങ്കെടുക്കുകയാണ്.
റാങ്കിങ് പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ടീമംഗങ്ങളെതെരഞ്ഞെടുത്തത്. കിരണ്‍ ജോര്‍ജാണ് ടീമിലെ ഏക മലയാളി താരം.
ആണ്‍കുട്ടികളുടെ ടീം : ലക്ഷ്യ സെന്‍, കിരണ്‍ ജോര്‍ജ്, ആലാപ് മിശ്ര,പ്രിയന്ശു രജവത്, ധ്രുവ് കപില, ജി.കൃഷ്ണ പ്രസാദ്, കെ.മഞ്ജിത് സിങ്,കെ.ദിങ്കു സിങ്, സായ് കൃഷ്ണ സായ്കുമാര്, സായ് കൃഷ്ണ സായ്കുമാര് പൊഡിലെ,പി.വിഷ്ണു വര്ധന് ഗൗഡ്, നവനീത് ബോക്ക, അക്ഷന്‍ ഷെട്ടി. പെണ്‍ുട്ടികളുടെ ടീം: വൈഷ്ണവി റെഡ്ഡി ജാക്ക, മാളവിക ബന്‍സോദ്, പി.ഗായത്രിഗോപിചന്ദ്, പൂര്‍വെ ഭാവെ, സാഹിതി ബന്ദി, ആര്.തനുശ്രീ, അദിതി ഭട്ട്, തനിഷ ക്രാസ്റ്റോ, കെ.അശ്വിനി ഭട്ട്, സൃഷ്ടി ജുപഡ്ഡി, റാഷി ലാമ്പെ. ടീമിന്റെ പരിശീലനക്യാമ്പ് ഈ മാസം 16 മുതല്‍ 31 വരെ പഞ്ച്കുളയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: