ജക്കാര്‍ത്ത: ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം. വനിതകളുടെ ക്ലബ്ബ് ത്രോയില്‍ ഒന്നാം സ്ഥാനം നേടി എക്താ ഭ്യാനാണ് ഇന്ത്യക്ക് നാലാം സ്വര്‍ണം സമ്മാനിച്ചത്. നാലാം ശ്രമത്തില്‍ 16.02 മീറ്റര്‍ ദുരം കണ്ടെത്തിയാണ് ഭ്യാന്‍ ഒന്നാം സ്ഥാനത്തെത്തിയത്. യുഎഇയുടെ അല്‍ക്കാബി തേക്രക്കാണ് ഈ ഇനത്തില്‍ വെളളി മെഡല്‍. ദൂരം 15.75.
പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം മോനു ഘന്‍ഗാസ് വെങ്കലം നേടി. ആനന്ദന് ഗുണശേഖരന് പുരുഷന്മാരുടെ 200 മീറ്ററില്‍ വെങ്കലം കരസ്ഥമാക്കി.വനിതകളുടെ 200 മീറ്ററില്‍ ജയന്തി ബെഹ്റ മൂന്നാം സ്ഥാനം നേടി.
ആദ്യ ദിനത്തില്‍ ഇന്ത്യ മൂന്ന് സ്വര്‍ണം ഉള്‍പ്പെടെ പതിനൊന്ന് മെഡലുകള്‍ നേടിയിരുന്നു. ജാവലിന്‍ ത്രോ താരം സന്ദീപ് ചൗധരി പുത്തന്‍ ലോക റെക്കോഡോടെ ആദ്യ ദിനത്തില്‍ സ്വര്‍ണം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: