ബിലാല്‍ കലക്കി; പാക്കിസ്ഥാന് ലീഡ്

Wednesday 10 October 2018 3:33 am IST

ദുബായ്: അരങ്ങേറ്റക്കാരനായ പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ ബിലാല്‍ ആസിഫിന് മുന്നില്‍ കങ്കാരുപ്പട ബാറ്റ് താഴ്ത്തി. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഓസീസ് 202 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ പാക്കിസ്ഥാന് 280 റണ്‍സിന്റെ ലീഡ് ലഭിച്ചു. പാക്കിസ്ഥാന്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 482 റണ്‍സ് നേടിയിരുന്നു.

ടെസ്റ്റില്‍ അരങ്ങേറിയ ബിലാല്‍ ആസിഫ് 21.3 ഓവറില്‍ മുപ്പത്തിയാറ് റണ്‍സിന് ആറ് ഓസീസ് വിക്കറ്റുകള്‍ പിഴുതെടുത്തു. പേസര്‍ മുഹമ്മദ് അബ്ബാസ് പത്തൊന്‍പത് ഓവറില്‍ 29 റണ്‍സിന് നാലു വിക്കറ്റുകളും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്ങ്‌സ് തുടങ്ങിയ പാക്കിസ്ഥാന്‍ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 45 റണ്‍സെന്ന നിലയിലാണ്. മുഹമ്മദ് ഹഫീസ് (17), ബിലാല്‍ ആസിഫ് (0), അസര്‍ അലി (4) എന്നിവരാണ് പുറത്തായത്. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് 23 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ഏഴു വിക്കറ്റുകള്‍ കൂടി ശേഷിക്കെ പാക്കിസ്ഥാന് ഇപ്പോള്‍ 325 റണ്‍സ് ലീഡായി.

ഒരു വിക്കറ്റിന് 142 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് ഓസീസ് മൂക്ക് കുത്തി വീണത്്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി മുഹമ്മദ് അബ്ബാസാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ബിലാലും അബ്ബാസും ഓരോ ഇടവേളകളില്‍ ഓസീസിന്റെ വിക്കറ്റുകള്‍ ഒന്നൊന്നായി വീഴ്ത്തി.

എണ്‍പത്തിയഞ്ച് റണ്‍സ് നേടി ഓസീസിന്റെ ടോപ്പ് സ്‌കോറായ ഖവാജയെ ബിലാല്‍ മടക്കി. ഇമാം ഇള്‍ ഹഖ് ക്യാച്ചെടുത്തു. 175 പന്ത് നേരിട്ട ഖവാജ എട്ട് പന്ത് അതിര്‍ത്തി കടത്തി. ആരോന്‍ ഫിഞ്ച് 62 റണ്‍സ് കുറിച്ചു. 161 പന്തില്‍ അഞ്ചുഫോറും ഒരു സിക്‌സറും അടിച്ചു. ഓപ്പണര്‍മാര്‍ പുറത്തായതൊടെ ഓസീസ് തകര്‍ന്നു. മറ്റ് ബാറ്റ്‌സ്മാന്മാര്‍ അനായാസം കീഴടങ്ങി.

മൂന്നാമതായി ബാറ്റിങ്ങിനിറങ്ങിയ എസ്.ഇ. മാര്‍ഷാണ് (7) ബിലാലിന്റെ ആദ്യ ഇര. പിന്നീട് ഖവാജ, ഹീഡ് (0), ലാബുഷ്‌ചേഞ്ച് (0), ടിം പെയ്ന്‍ (7), എം.എന്‍. ലിയോണ്‍ (6) എന്നിവരും ബിലാലിന്റെ പന്തുകളില്‍ പുറത്തായി.

ആരോണ്‍ ഫിഞ്ച്, എം.ആര്‍.മാര്‍ഷ് (12), എം.എ.സ്റ്റാര്‍ക്ക് (0) പി.എം.സിഡില്‍ (10) എന്നിവര്‍ മുഹമ്മദ് അബ്ബാസിന്റെ പന്തുകളില്‍ പുറത്തായി.

വിക്കറ്റ് നഷ്ടം കൂടാതെ മുപ്പത്് റണ്‍സെന്ന സ്‌കോറിനാണ് ഓസീസ് ഇന്നലെ ഇന്നിങ്ങ്‌സ് ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.