സിബിഎസ്ഇ സ്‌കൂള്‍ കായികമേള ; ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍

Wednesday 10 October 2018 3:37 am IST

പാലാ: സംസ്ഥാന സിബിഎസ്ഇ കായികമേളയില്‍ 209 പോയിന്റോടെ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ  പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാരായി. 14 സ്വര്‍ണവും, 9 വെള്ളി, 5 വെങ്കലം കരസ്ഥമാക്കിയാണ്  ചാമ്പ്യന്‍ഷിപ്പ് നേടിയത്. വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ 140 പോയിന്റുമായി രണ്ടാം സ്ഥാനവും കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂള്‍ 110 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.

ക്ലസ്റ്റര്‍ 10 വിഭാഗത്തില്‍ ഭവന്‍സ് വിദ്യാമന്ദിര്‍ പൂച്ചട്ടി 224 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാള ഹോളി ഗ്രേസ് അക്കാദമി 154 പോയിന്റുമായി രണ്ടാം സ്ഥാനവും കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍ മുളങ്കുന്നത്ത് കാവ് 129 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  

സമാപനസമ്മേളനത്തില്‍ ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര അധ്യക്ഷനായി. കേരളാ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിരാ രാജന്‍ മുഖ്യാതിഥിയായിരുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത്പ്രസിഡന്റ് അന്‍സമ്മ സാബു, സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മന്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി എന്‍. നീലകണ്ഠന്‍, സിബിഎസ്ഇ ഒബ്‌സര്‍വര്‍ പി.യു. ഷാജി, ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, ജനറല്‍ കണ്‍വീനര്‍ സുജ കെ ജോര്‍ജ് തുടങ്ങിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.