യാത്രക്കാരുടെ ശ്രദ്ധക്ക്‌: കെഎസ്‌ആര്‍ടിസി മൂന്ന്‌ നൂറ്റാണ്ട്‌ പിറകിലേക്ക്‌

Thursday 21 July 2011 11:27 pm IST

പൊന്‍കുന്നം: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രചെയ്യുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക്‌ ലഭിക്കുന്ന ടിക്കറ്റ്‌ സൂക്ഷിച്ചു നോക്കിയാല്‍ നമ്മള്‍ 300വര്‍ഷം പിറകിലാണ്‌ ജീവിക്കുന്നതെന്ന്‌ ബോദ്ധ്യപ്പെടും. കെഎസ്‌ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ നിന്നും ഇന്നലെ രാവിലെ ൯ന്‌ പാലായ്ക്ക്‌ പുറപ്പെട്ട ടിഎസ്‌ 795-ാം നമ്പര്‍ ബസിലെ യാത്രക്കാര്‍ക്കാരണ്‌ കെഎസ്‌ആര്‍ടിസി യുടെ അമൂല്യശേഖലത്തില്‍ നിന്നും തെരഞ്ഞെടുത്ത ടിക്കറ്റുകള്‍ ലഭിച്ചത്‌.21-07-2011നുപകരം 28-09-1703 എന്നു തെറ്റായിട്ടാണ്‌ തീയതി അടിച്ചിരിക്കുന്നത്‌. അതായത്‌ 308 വര്‍ഷത്തെ പഴക്കമാണ്‌ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.