മി ടൂ ക്യാമ്പയിന്‍- ഇനി ആരെല്ലാം

Wednesday 10 October 2018 8:48 am IST
കഴിഞ്ഞ വര്‍ഷം ഹോളിവുഡിനെ കുലുക്കിയ മി ടൂ ക്യാംപ്യന്‍ എന്ന ലൈംഗികാതിക്രമത്തെ തുറന്നു പറച്ചിലെന്ന സുദ്ധീകരണത്തിന്റെ തുടക്കം. അത് ഹോളിവുഡിനെ മാത്രമല്ല ലോകമാകമാനമുള്ള സിനിമാ രംഗത്തെ തന്നെ ആശങ്കപ്പെടുത്തി. അടുത്ത വെളിപ്പെടുത്തല്‍ ആരായിരിക്കും, ആരെക്കുറിച്ച് എന്നു തുടങ്ങിയ ആശങ്കകളില്‍ പല സിനിമാക്കാരുടേയും രക്തസമ്മര്‍ദം കൂടി. ഇന്നിതാ മറ്റൊരു ഒക്ടോബറില്‍ മി ടൂ ക്യാമ്പയിന്‍റെ ചൂടില്‍ മലയാള സിനിമയും ഉരുകാന്‍ തുടങ്ങി.

ങ്ങനെയൊരു ഒക്ടോബറിലാണ് കഴിഞ്ഞ വര്‍ഷം ഹോളിവുഡിനെ കുലുക്കിയ മി ടൂ  ക്യാംപ്യന്‍ എന്ന ലൈംഗികാതിക്രമത്തെ തുറന്നു പറച്ചിലെന്ന സുദ്ധീകരണത്തിന്റെ തുടക്കം. അത് ഹോളിവുഡിനെ മാത്രമല്ല ലോകമാകമാനമുള്ള സിനിമാ രംഗത്തെ തന്നെ ആശങ്കപ്പെടുത്തി. അടുത്ത വെളിപ്പെടുത്തല്‍ ആരായിരിക്കും, ആരെക്കുറിച്ച് എന്നു തുടങ്ങിയ ആശങ്കകളില്‍ പല സിനിമാക്കാരുടേയും രക്തസമ്മര്‍ദം കൂടി. ഇന്നിതാ മറ്റൊരു ഒക്ടോബറില്‍ മി ടൂ  ക്യാമ്പയിന്‍റെ ചൂടില്‍ മലയാള സിനിമയും ഉരുകാന്‍ തുടങ്ങി.

നടനും എംഎല്‍എയുമായ മുകേഷിനെതിരെയാണ് മലയാളത്തില്‍ ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് തന്നെ ശല്യം ചെയ്‌തെന്ന് ടെസ് ജോസഫ് എന്ന യുവതിയുടെയാണ് ആരോപണം.തന്നെ പലതവണ മുറിയിലേക്ക് ക്ഷണിച്ചെന്നും  തന്റെ അടുത്തമുറിയിലേക്കു മാറാന്‍ ആവശ്യപ്പെട്ടെന്നും യുവതി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ പ്രമുഖ സംഗീത സംവിധാകന്‍ ഗോപീ സുന്ദറിനെതിരേയും ഇത്തരം ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിരന്തരം അശ്ലീലം പറയുകയും സന്ദേശമയക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരാധികയും കൂടിയായ യുവതിയാണ് രംഗത്തുവന്നിരിക്കുന്നത്. സ്വയംഭോഗം എന്തെന്ന് തനിക്കറിയാത്ത പ്രായത്തില്‍ അതിനെക്കുറിച്ചു സംസാരിക്കുക മാത്രമല്ല താനിപ്പോള്‍ സ്വയംഭാഗം നടത്തിക്കൊണ്ടിരിക്കുകയാണെന്നുവരെ ഗോപി സുന്ദര്‍ പറയുകയുണ്ടായെന്നാണ് യുവതിയുടെ ആരോപണം. 

നടി തനുശ്രീ ദത്ത പ്രമുഖ ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ക്കെതിരെ മി ടൂ ക്യാമ്പയിനില്‍ ലൈംഗികാരോപണം ഉന്നയിച്ച് വന്‍ വിവാദമായതിന്റെ തൊട്ടടുത്ത ദിവസമാണ് മലയാള സിനിമയേയും വേട്ടയാടുന്ന ലൈംഗിക ആരോപണം ഉണ്ടായിരിക്കുന്നത്. 

ജോലി സ്ഥലത്തെ ലൈംഗിക അതിക്രമത്തിനെതിരെ തുറന്നു പറയുകയും ബോധവല്‍കരണം നടത്തുകയെന്ന ലക്ഷ്യത്തില്‍ അമേരിക്കന്‍ സാമൂഹ്യപ്രവര്‍ത്തകയായ തരാന ബര്‍ക്കാണ് മി ടൂ ക്യാമ്പയിന്‍ തുടങ്ങിയത്. ഇതു പ്രചോദനമാക്കിക്കൊണ്ട്  ഹോളിവുഡ് നടി അലിസ മിലാനോവാണ് പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റെറയ്‌നെതിരെ ലൈംഗികാരോപണം ആദ്യം ഉയര്‍ത്തിയത്. പിന്നീട് നിരവധി സ്ത്രീകള്‍ ഇത്തരം ആരോപണം ഹാര്‍വിക്കെതിരെ ുയര്‍ത്തുകയായിരുന്നു.

ഇപ്പോള്‍ മുകേഷിന്റേയും ഗോപി സുന്ദറിന്റേയും പേരാണ് പുറത്തുവന്നിരിക്കുന്നത്. ഇനി ആരുടെയെല്ലാം പേര് ആരൊക്കെ പറയാനിരിക്കുന്നുവെന്നത് കണ്ടറിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.