ഭുവനേശ്വേര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്രപ്രദേശ് തീരങ്ങളിലേക്ക്. ഇവിടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒഡീഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് സാദ്ധ്യത കണക്കിലെടുത്ത് ഒഡീഷയിലെ ഗജപതി, ഗഞ്ജാം, പുരി, ജഗത്സിംഗ്പുര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സാദ്ധ്യത കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ആദിത്യ പ്രസാദ് പാദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: