ഒടിയന്‍ ട്രെയിലര്‍ റിലീസ് ചെയ്തു; സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

Wednesday 10 October 2018 11:30 am IST
കായംകുളം കൊച്ചുണ്ണിക്കൊപ്പം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ട്രെയിലര്‍ റിലീസ് ചെയ്യുന്നതിനും ഒരു ദിവസം മുന്‍പെയാണ് ലീക്കായി പുറത്തുവന്നത്. ഒടിയനായുള്ള മോഹന്‍ലാലിന്റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്.

ലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്‍ ട്രെയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. നേരത്തെ ട്രെയിലര്‍ ലീക്കായി പുറത്തുവന്നിരുന്നു.

കായംകുളം കൊച്ചുണ്ണിക്കൊപ്പം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ട്രെയിലര്‍ റിലീസ് ചെയ്യുന്നതിനും ഒരു ദിവസം മുന്‍പെയാണ് ലീക്കായി പുറത്തുവന്നത്. ഒടിയനായുള്ള മോഹന്‍ലാലിന്റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്.

മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍െഹയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയര്‍ നായികയാകുമ്പോള്‍ പ്രകാശ് രാജ് വില്ലനായി എത്തുന്നു. ചിത്രം ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.