ശബരിമലയില്‍ യുവതികളെ തടയില്ല - ദേവസ്വം മന്ത്രി

Wednesday 10 October 2018 11:34 am IST

 

തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന യുവതികളെ തടയാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍. പ്രതിഷേധക്കാര്‍ റിവ്യു ഹര്‍ജിയിലെ തീരുമാനം വരെ കാത്തിരിക്കണം. ശബരിമലയിലെത്തുന്ന സ്ത്രീകളടക്കമുളള ഭക്തര്‍ക്ക് എല്ലാ വിധത്തിലുളള സൗകര്യങ്ങളും ഒരുക്കി കൊടുക്കും. അതിനുളള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും ദേവസ്വം മന്ത്രി അറിയിച്ചു. 

ദേവസ്വം ബോര്‍ഡുകള്‍ക്ക് അതിന്റെ സ്വതന്ത്ര്യ അഭിപ്രായം പറയാം. അത് അംഗീകരിക്കുകയും ചെയ്യുന്നു. തന്ത്രി കുടുംബം അടക്കം ആരുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. അവര്‍ക്കുണ്ടാകുന്ന പ്രയാസത്തെ മാനിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ദേവസ്വം മന്ത്രി അറിയിച്ചു. 

അതേസമയം തുലാമാസ പൂജ സമയത്ത് വനിതാ ജീവനക്കാരെ വിന്യസിക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് ബോര്‍ഡ് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.  നിയമപ്രകാരമുള്ള ബാധ്യത നിറവേറ്റുമെന്നും എന്നാല്‍ അമിതാവേശം കാണിക്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.