മീ ടൂ ക്യാമ്പയിനില്‍ വെളിപ്പെടുത്തലുമായി ബാഡ്മിന്റണ്‍ താരം

Wednesday 10 October 2018 12:35 pm IST

മുംബൈ: വിവിധ മേഖലകളിലുള്ള വനിതകള്‍ തങ്ങള്‍ക്ക് നേരിട്ട ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മീ ടു ക്യാമ്പയിന്‍ വിവാദം ചൂടുപിടിക്കവേ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട രംഗത്ത്. തനിക്ക് നേരിട്ട മാനസിക പീഡനത്തെ കുറിച്ച് ട്വിറ്ററിലൂടെയാണ് ജ്വാല വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

 ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തന്നോട് പക്ഷപാതിത്വം കാണിച്ചതായും തന്നെ ഒറ്റപ്പെടുത്തിയതായും ജ്വാല ഗുട്ട പറയുന്നു. എന്നാല്‍ ആരെയും പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്നില്ല. 2006 മുതല്‍  ഈ വ്യക്തി മേധാവിയായതു മുതല്‍ താന്‍ ദേശീയ ചാമ്പ്യന്‍ ആയിരുന്നിട്ടു പോലും ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടുവെന്ന് ജ്വാല വെളിപ്പെടുത്തി. താന്‍ റിയോയില്‍ നിന്ന് തിരികെയെത്തിയപ്പോള്‍ വീണ്ടും ടീമില്‍നിന്ന് പുറത്താക്കപ്പെട്ടു. താന്‍കളി നിര്‍ത്താനുള്ള കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

റിയോ ഒളിമ്പിക്‌സില്‍ എന്റെ കൂടെ മികസഡ് ഡബിള്‍സ് കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തി. അവസാനം എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു- ജ്വാല പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.