ശബരിമല: പ്രതിഷേധം ശക്തമാകുന്നു; ചേര്‍ത്തലയില്‍ റോഡ് ഉപരോധിച്ചു

Wednesday 10 October 2018 1:45 pm IST
ശരണം വിളികളോടെ എത്തിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അയ്യപ്പഭക്തര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തി.

ചേര്‍ത്തല: ശബരിമല കര്‍മ സമിതിയുടെ ആഭിമുഖ്യത്തില്‍  റോഡ് ഉപരോധിച്ചു. ചേര്‍ത്തല, പാണാവള്ളി, തുറവൂര്‍ ഖണ്ഡുകളുടെ നേതൃത്വത്തിലാണ് എക്‌സറേ കവലയ്ക്ക് സമീപം ദേശീയപാത ഉപരോധിച്ചത്.

ശരണം വിളികളോടെ എത്തിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അയ്യപ്പഭക്തര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തി.  യൂണിയന്‍ സെക്രട്ടറി അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിച്ച് തേങ്ങയുടച്ചു.

തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം എഎടിടിഡി പ്രസിഡന്റ് എച്ച്. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അഡ്വ. വി.എസ്. രാജന്‍ അദ്ധ്യക്ഷനായി. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, സിനീഷ് മാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.