ശബരിമല: കമ്യൂണിസ്റ്റുകള്‍ അന്ന് മതവികാരമിളക്കി, ഇന്ന് ജാതിക്കാര്‍ഡ്

Wednesday 10 October 2018 2:17 pm IST

കൊച്ചി: ശബരിമല വിഷയത്തില്‍ സ്വരക്ഷയ്ക്ക് കമ്യൂണിസ്റ്റുകള്‍ മതവികാരമിളക്കി. ഇന്ന് അവര്‍ ജാതിക്കാര്‍ഡ് കളിക്കുന്നു; ലക്ഷ്യം ഹിന്ദു ഐക്യവും മുന്നേറ്റവും തകര്‍ക്കല്‍. 

1950-ല്‍ ശബരിമല തീപ്പിടിത്തം നടന്നത്. ഇത് തീവെയ്പ്പാണെന്നും അതല്ല തീപ്പിടിത്തമാണെന്നും അന്ന് വാദവിവാദങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് 1957 -ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഭരണപിടിപ്പുകേടിനെതിരേ കമ്യൂണിസ്റ്റ് വിരുദ്ധരുടെ സംയുക്തസമരം വന്നു. ഈ വിമോചന സമരം ഹിന്ദു-ക്രിസ്ത്യന്‍ സംയുക്ത പ്രക്ഷോഭമായി മാറി. ഇതോടെ ഈ സഖ്യം തകര്‍ക്കാന്‍ ഇഎംഎസ് ശബരിമലയെ വിനിയോഗിക്കുകയായിരുന്നു.

തീപ്പിടിത്തം അന്വേഷിച്ച് തിരു-കൊച്ചി മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ള സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി ഐ ജി കേശവമേനോന്റെ റിപ്പോര്‍ട്ട് ഇഎംഎസ് പ്രസിദ്ധീകരിച്ചു. ഹിന്ദുക്കളുടെ പിന്തുണ തേടുക, ഹിന്ദു-ക്രിസ്ത്യന്‍ സംയുക്ത പ്രക്ഷോഭങ്ങള്‍ തകര്‍ക്കുക എന്നിങ്ങനെയായിരുന്നു നമ്പൂതിരിപ്പാടിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അജണ്ട. പക്ഷേ നടന്നില്ല.
തീവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്നത്തെ സ്പെഷ്യൽ ബ്രാഞ്ച് ഡി ഐ ജി കേശവമേനോ കൃത്യ സമയ പരിധിക്കുള്ളിൽ റിപ്പോർട്ടു സമർപ്പിച്ചു.

 ക്രിസ്ത്യാനികളാണ് അമ്പലത്തിന് തീവെച്ചതെന്ന് നിഗമനത്തിൽ കമ്മീഷൻ എത്തിച്ചേർന്നിരുന്നു. സംശയമുള്ള കുറെ ക്രിസ്ത്യാനികളുടെ പേരു വിവരവും റിപ്പോർട്ടിലുണ്ടായിരുന്നു.

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് അതീതമായി വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഹിന്ദുക്കളിലെ ഐക്യം തകര്‍ക്കാനാണ് പിണറായി സര്‍ക്കാരും കമ്യൂണിസ്റ്റുകളും ശ്രമിക്കുന്നത്. അന്നുകളിച്ച മതവര്‍ഗീയ തന്ത്രം ഇന്ന് ജാതിക്കാര്‍ഡാക്കി മാറ്റി. ശബരിമല വിഷയത്തില്‍ ഹിന്ദു താല്‍പര്യമോ ശബരിമല വിശ്വാസികളുടെ താല്‍പര്യമോ ആത്മാര്‍ഥതയോ ഇല്ലാത്ത കമ്യൂണിസ്റ്റുകള്‍ അന്നത്തെ തീവെപ്പ് റിപ്പോര്‍ട്ടിന്മേല്‍ പലവട്ടം അധികാരത്തില്‍ വന്നിട്ടും നടപടിയൊന്നും എടുത്തില്ലെന്നതിലൂടെ വ്യക്തമാക്കി. 

ശബരിമല അയ്യപ്പന്‍ ആദ്യ ഇഎംഎസ് മന്ത്രിസഭയെ തല്‍ക്കാലത്തേക്ക് രക്ഷിച്ച കഥയെക്കുറിച്ച് വളരെ വിശദമായി 'കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും' എന്ന പുസ്തകത്തില്‍ അഡ്വ. ജയശങ്കര്‍ എഴുതിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.