കസബിന്റെ വധശിക്ഷ; രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം

Wednesday 21 November 2012 5:22 pm IST

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. തീവ്രവാദ സംഘടനകളായ സിമിയും ഇന്ത്യന്‍ മുജാഹിദ്ദീനും രാജ്യത്തു ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം.
കസബിന്റെ വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നിരോധിത സംഘടനകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിനു മുതിര്‍ന്നാല്‍ അതിനെ നേരിടാന്‍ സുരക്ഷാസേന തയാറാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.