പഴയങ്ങാടി: പാപ്പിനിശ്ശേരി റോഡില്‍ അപകടങ്ങള്‍ക്ക് അറുതിയില്ല. ചെറുകുന്നില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. ലോറി സഹെ്രെഡവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം.
ചെറുകുന്ന് പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം മുംബയില്‍ നിന്നും മത്സ്യം കയറ്റി കോഴിക്കോടേക്ക് പോവുകയായിരുന്ന മത്സ്യ ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞത്. ഗുജറാത്ത് സ്വദേശി ഗുലാമിനാണ് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറമ്പിലെ മാവും മൂന്നോളം തെങ്ങുകളും ഇടിയുടെ ആഘാതത്തില്‍ പൊട്ടി ലോറിയുടെ മുകളില്‍ വീണു. കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: